കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താൻ വ്യാപക പരിശോധന ; നിരവധി പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും നടത്തിയ പരിശോധനകളില്‍ 32 പ്രവാസികളാണ് അറസ്റ്റിലായത്. ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്‍തിരുന്ന മൂന്ന് ഓഫീസുകള്‍ റെയ്ഡ് ചെയ്‍ത് പൂട്ടിച്ചു. ഇവിടെ നിന്ന് പിടിയിലായവരില്‍ ഏഷ്യക്കാരും അറബ് വംശജരുമുണ്ടെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം. താമസ നിയമ ലംഘകരും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും […]

Continue Reading

ജിദ്ദയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: ജിദ്ദയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം മേലാറ്റൂർ അലനല്ലൂർ സ്വദേശി കോർണകത്ത് അബ്ദുൽ കരീം (53) ആണ് മരണപ്പെട്ടത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അബ്ദുൽ കരീം ജിദ്ദ ദഹബാൻ ഡിസ്ട്രിക്ടിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. മുഹമ്മദ് കോർണകത്തിന്റെയും ആയിഷയുടെയും മകനാണ്. ആയിഷയാണ് ഭാര്യ. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

സലാലയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാല: ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 18 ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു റഫീഖ്. 28 വര്‍ഷമായി സലാല മില്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: അസ്മ, മക്കള്‍: റാനിഷ്, ഫര്‍ഹാന. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു: ആകെ 10 ലക്ഷം തീര്‍ത്ഥാടകർ

റിയാദ്: ഈ വര്‍ഷത്തെ ഹജിന് 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. വിദേശങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്കും സൗദി അറേബ്യക്കകത്തു നിന്ന് സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേര്‍ക്കും അനുമതി നൽകാനാണ് തീരുമാനം. മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹജിന് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം പേര്‍ക്ക് ഹജ് അനുമതി നല്‍കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സൗദി അറേബ്യക്കകത്തു നിന്നുള്ളവര്‍ക്കു മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നുള്ളൂ. 65 ല്‍ […]

Continue Reading

ഖത്തറിൽ പ്രവാസി മലയാളി വാഹനത്തില്‍ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ജോലിക്കിടെ വാഹനത്തിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്‍തീന്റെ മകന്‍ സിറാജ് (37) ആണ് മരിച്ചത്. ബുധനാഴ്‍ച രാത്രി ജോലിക്കിടെയായിരുന്നു അന്ത്യം. മൊബൈല്‍ ഫോണ്‍ ആക്സസറീസിന്റെ മൊത്ത വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന സിറാജ്, അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. മാതാവ് – പരേതയായ ഖദീജ. ഭാര്യ – ഷഹര്‍ബാന്‍. മക്കള്‍ – അമന്‍ഷാ മുഹമ്മദ്, അയന്‍ഷാ മുഹമ്മദ്, അല്‍ഹന്‍ഷാ മുഹമ്മദ്, അസ്‍ലിന്‍ഷാ […]

Continue Reading

ഖത്തറിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കോട്ടക്കല്‍ പാലപ്പാറ പരവക്കല്‍ ഷബീര്‍അലി (36) ആണ് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ആക്‌സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: സൈതലവി പരവക്കല്‍, മാതാവ്: നദീറ, ഭാര്യ: ബുഷ്‌റ, മക്കള്‍: അഖിന്‍ മുഹമ്മദ്, ആലിയ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Continue Reading

സൗദി അറേബ്യയില്‍ പ്രവാസികൾക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ലഭിക്കുക അത്യാവശ്യഘട്ടങ്ങളില്‍ മാത്രം

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ലഭിക്കുക അത്യാവശ്യഘട്ടങ്ങളില്‍ മാത്രം. എന്നാൽ വാഹനാപകട കേസുകള്‍ക്ക് മാനുഷിക പരിഗണന മാനിച്ച് ഏത് ആശുപത്രികളിലും ചികിത്സ നിരസിക്കാന്‍ പാടില്ലെന്നും ഇതിനാവശ്യമായ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്‌പോണ്‍സര്‍മാര്‍, കമ്പനികള്‍ എന്നിവയില്‍ നിന്ന് ഈടാക്കാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവയവം മാറ്റിവെക്കല്‍, ദന്ത ചികിത്സ, വന്ധ്യതാ ചികിത്സ, ടെസ്റ്റ് ട്യൂബ് ശിശു, മജ്ജ മാറ്റിവെക്കല്‍ എന്നീ ചികിത്സകളൊന്നും സർക്കാർ ആശുപത്രികളിൽ സൗജന്യമായി അനുവദിക്കില്ല. എന്നാല്‍ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് അത്യാവശ്യഘട്ടങ്ങളില്‍ ലഭ്യമാകും. […]

Continue Reading

കുവൈറ്റിൽ പ്രവാസി ജോലി സ്ഥലത്ത് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനായ പ്രവാസി ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍. സുബ്ബിയയിലെ ഒരു ഫാമിലാണ് 43 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‍പോണ്‍സറാണ് ഇയാളുടെ മൃതദേഹം കണ്ടത്. ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Continue Reading

കാനഡയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

കോട്ടയം: കാനഡയിൽ കാറിടിച്ച് പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു. കാനഡയിൽ ഡോക്ടറായ കരൂർ മാര്യപ്പുറം സ്വദേശി അനിൽ ചാക്കോയുടെ ഭാര്യയായ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറിയിലാണ് വാഹനാപകടമുണ്ടായത്. സംഗീതം പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്.കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ്പ. മക്കൾ: നോഹ, നീവ്. സംസ്കാരം പിന്നീട്.

Continue Reading

മുഴുവൻ പ്രവാസികൾക്കും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണം – കേരള പ്രവാസി സംഘം

മലപ്പുറം : ഉപാധി രഹിതമായി പ്രവാസിക്ഷേമനിധിയിൽ അംഗമാവാൻ നടപടികൾ സ്വീകരിക്കണമെന്നും മുഴുവൻ പ്രവാസികൾക്കും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും കേരള പ്രവാസി സംഘം കോഡൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പാലോളി അബ്ദുൽ റഹിമാൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സുബൈർ വടക്കേമണ്ണ അധ്യക്ഷത വഹിച്ചു. നിയാസ് ഊരോത്തൊടി, ഏരിയ സെക്രട്ടറി കെ.രാജേഷ്, പ്രസിഡന്റ് തറയിൽ ഹംസ, അസ്‌കർ ഇറയസ്സൻ , സി.പി. അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു. വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെടും അല്ലാതെയും നാട്ടിൽ […]

Continue Reading