റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശിയായ യുവ ബിസിനസുകാരന് ദാരുണാന്ത്യം.

Breaking News Pravasi

മലപ്പുറം: റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശിയായ യുവ ബിസിനസുകാരന് ദാരുണാന്ത്യം.തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. സുല്‍ത്താനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് പിന്നില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് 25കാരനായ മുഹമ്മദ് സുല്‍ത്താനും സംഘവും അപകടത്തില്‍ പെട്ടത്. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു.അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. സുല്‍ത്താനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കള്‍. പിതാവ് അബ്ദുറഹ്മാന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തി വരുന്നതിനിടെയാണ് സുല്‍ത്താനെയാണ് അപകട രൂപത്തില്‍ മരണം തട്ടിയെടുത്തത്. റംല മാതാവും ഷറഫുദ്ദീന്‍, ഷക്കീല, ഷഹന എന്നിവര്‍ സഹോദരങ്ങളുമാണ്.