ഷാഹിനയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി

Local News Pravasi

മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം ഉംറ നിര്‍വ്വഹിക്കുന്നതിനിടെ നിര്യാതയായ ഷാഹിനയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ മക്കയില്‍ ഖബറടക്കി. ഒരാഴ്ച മുമ്പാണ് മഞ്ചേരി കിടങ്ങഴി പരേതനായ വടക്കന്‍ ഐത്തുട്ടി ഹാജിയുടെ മകളും മാഞ്ചേരി തുപ്പത്ത് അഷ്‌റഫ് എന്ന ബാപ്പുവിന്റെ ഭാര്യയുമായ ഷാഹിന (45) മാതാവിനൊപ്പം ഉംറ നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് പുറപ്പെട്ടത്. മക്കള്‍ : റിന്‍ഷ, റിസ്വാന്‍. മരുമകന്‍ : അജീഷ് ബാവ