കരിപ്പൂരില്‍ താക്കോലിനുള്ളിലും സ്വര്‍ണം

Breaking Crime Keralam Local News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 16ലക്ഷം രൂപ വില മതിക്കുന്ന 293 ഗ്രാം സ്വര്‍ണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം ഒതുക്കങ്ങല്‍ സ്വദേശിയായ ചക്കിപ്പാറ സൈതലവി കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയത്തേതുടര്‍ന്നു വിശദമായി പരിശോധിച്ചപ്പോള്‍ അവ സ്വര്‍ണനിര്‍മിതമാണെന്ന് കണ്ടെത്തി.

ഈ താക്കോലുകളില്‍നിന്നും ഒരു സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ അതിലുണ്ടായിരുന്ന 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു . ഇതു കൂടാതെ മറ്റൊരു കേസില്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ അബുദാബിയില്‍ നിന്നും വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പള്ളിക്കുന്ന് സബീറലി(40)യില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ 1 ക്യാപ്‌സുളും പിടികൂടി . ഈ സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 14.36 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം തങ്കം ലഭിക്കുകയുണ്ടായി.