ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു.പൊന്നാനി സ്വദേശി പുതുവീട്ടില്‍ അബുവാണ് മരിച്ചത്

Local News Pravasi

പൊന്നാനി: ബുധനാഴ്ച ഖത്തറിലെ ദോഹ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട പൊന്നാനി പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദിന്റെ മകന്‍ അബുവിന്റെ (43) മൃതദേഹം കണ്ടെടുത്തു. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബു ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.നാല് ദിവസത്തിന് ശേഷമാണ് അബുവിന്റെ മൃതദേഹം കണ്ടെടുത്തത്.ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.കഴിഞ്ഞ ദിവസം മാറഞ്ചേരി സ്വദേശി നൗഷാദിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതു വരെ നാല് മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആമിനയാണ് അബുവിന്റെ മാതാവ്.ഭാര്യ: രഹന, മക്കള്‍:റിദാന്‍, റിഹാന്‍. സഹോദരങ്ങള്‍: സാദിഖ്, നാസര്‍, സമീര്‍, ജംഷീര്‍