മലപ്പുറം നാറാണത്ത് പുഴയില്‍ വീണ് യുവാവ് മരിച്ചു.

Breaking Local News

മലപ്പുറം: മലപ്പുറം രാമപുരം നാറാണത്ത് പുഴയില്‍ വീണ് യുവാവ് മരിച്ചു.മേലേച്ചോലയിലെ കരിമ്പനക്കുന്നത്ത് പരേതനായ ചെരിക്കകാട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് ബാബു (42) വാണ് മരിച്ചത്, ശനിഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം പുഴയില്‍
കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും മങ്കട ഡ്രോമ കെയര്‍ വളണ്ടിയര്‍മാരുമാണ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്. പുഴയില്‍ വീണതിനെ തുടന്ന് തലക്കേറ്റ ക്ഷതമാണ് മരണകാരണം. മങ്കട പോലീസ് മേല്‍നടപ്പടി സ്വീകരിച്ചു. ഭാര്യ: കുന്നക്കാട് ഷമീബയൂസഫ് (പാങ്ങ് വാഴക്കോട്) മക്കള്‍: മുഹമ്മദ് ജാസില്‍ (9) മുഹമ്മദ് ജാസിം(5)
മാതാവ്: ആമിന എന്ന ഇമ്മുട്ടി (കാറല്‍മണ്ണ), സഹോദരങ്ങള്‍:
റജ്‌ലീന, ഫസ്ലീന, ഷംസത്ത്, സീനത്ത്