മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആറ് പേർ മരിച്ചു

India News

മുംബൈ : മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്. രാവിലെ 7 മണിയോടെയാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിന്‍റെ 18ാം നിലയിലാണ് തീ പടർന്നത്. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചിട്ടാണ് തീയണച്ചത്.