കോയമ്പത്തൂരില്‍ കെട്ടിടത്തിനകത്ത് കണ്ടെത്തിയ പുലി കെണിയില്‍

Keralam News

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കെട്ടിടത്തിനകത്ത് കണ്ടെത്തിയ പുലി കെണിയിലായി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്. കെണിയിലായ പുലിയ ബന്ധിപ്പൂര്‍ വനത്തിലേക്ക് മാറ്റുമെന്നാണ് പറഞ്ഞത് . ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് വാളയാറിന് 19 കിലോമീറ്റര്‍ അപ്പുറം പി.കെ പുത്തൂർ എന്ന സ്ഥലത്ത് കെട്ടിടത്തിലാണ് പുലിയെ കണ്ടെത്തിയത്.