ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല ചര്‍ച്ച നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

India News

മുംബൈ : ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല ചര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ് (19), ജയ്ഷണവ് കാക്കര്‍(21), യാഷ് പരശ്വര്‍(21) എന്നിവരെയാണ് ഹരിയാനയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് മുംബൈ പൊലീസ് പിടികൂടിയത് . മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം മുംബൈയിലെത്തിക്കും . മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതി നല്‍കി 24 മണിക്കൂറിനകം പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.