കന്യാസ്ത്രീ പീഡന കേസ് ; ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ നിയമോപദേശം

Crime Keralam News

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന് നിയമോപദേശം. നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു ആണ് നിയമോപദേശം കൊടുത്തത് . കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകൻ ജോൺ എസ്.റാഫും അപ്പീൽ നൽകും .