നടിയെ അക്രമിച്ചകേസ് : ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയ്യാറാണെന്ന് ദിലീപ്

Crime News

ഗൂഢാലോചന അന്വോഷിക്കുന്നതിന് തടസം നില്‍ക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു . ഗൂഢാലോചന കേസിൽ ആവശ്യമെങ്കിൽ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് ദിലീപ് . ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് മുന്നോട്ടു വച്ചത്. അന്വേഷണത്തിന് കസ്റ്റഡിയിലെടുക്കുന്നത് എന്തിനെന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.കോടതി നിരീക്ഷണത്തില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു .