വലയിൽ നിന്ന് പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു

Local News

കൊല്ലം : മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ പാമ്പുപിടിത്തക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടാമല സന്തോഷിനാണ് തള്ളവിരലിന് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷം ആശുപത്രിയിലേക്ക് പോയ സന്തോഷിന് ഇതിനോടകം തന്നെ 10 ആന്റിവെനം കുത്തിവെച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം നടക്കുന്നത്. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വിരിച്ചിരുന്ന വലക്കുള്ളിൽ പാമ്പ് കുടുങ്ങുകയായിരുന്നു. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെയാണ് സന്തോഷിന് കടിയേറ്റത്.