ഡൽഹിയിലെ മെമ്മോറിയൽ ആശുപത്രിയിൽ വെടിവയ്പ് ; റസിഡന്റ് ഡോക്ടർക്ക് പരുക്ക്

Crime India News

ഡൽഹി : ഡൽഹിയിലെ ജാഫർപൂർ കലാനിലെ റാവു തുലാറാം മെമ്മോറിയൽ ആശുപത്രിയിൽ വെടിവയ്പ്. സംഭവത്തിൽ ഒരു റസിഡന്റ് ഡോക്ടർക്ക് വെടിയേറ്റു. പരുക്കേറ്റ ഡോക്ടർ ചികിത്സയിലാണ് .അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ ഒന്നിലധികം ഉദ്യോഗസ്ഥ സംഘങ്ങളെ ഏർപെടുത്തിയിട്ടുണ്ട് . ആക്രമണത്തിൽ വധശ്രമത്തിനും ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.