പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 55കാരന്‍ അറസ്റ്റില്‍

Crime Local News

പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 55കാരന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയെ അറസ്റ്റ് ചെയ്തു.ഉള്ളണം പുതുപ്പറമ്പില്‍ മുഹമ്മദ് ഹനീഫ (55)യെയാണ് പരപ്പനങ്ങാടി പോലീസ് ഇയാള്‍ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം പൂജപ്പുരയില്‍ നിന്നും പിടികൂടുകയായിരുന്നു. പോക്‌സോ കേന്ന ഭയന്ന് ഇയാള്‍ പോലീസിനെ വെട്ടിച്ച് മദ്രാസിലും തുടര്‍ന്നും ചെങ്ങനൂരിലും മാറി മാറി താമസിച്ചു വരികയാണ് അറസ്റ്റ് പ്രതിയെ കോടതി റിമാന്റ് ചെയ്തു.