ബസ്,ഓട്ടോ,ടാക്സി നിരക്ക് വർധന മെയ് ഒന്ന് മുതൽ നിലവിൽ വരും

Keralam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായ സമന്വയമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യാത്രാനിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്നും ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കൺസെഷൻ നിരക്കിൽ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.