സംസ്ഥാനത്ത് 10 ടണ്‍ ആന്ധ്ര തക്കാളിയെത്തി

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായി ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടൺ തക്കാളി എത്തിച്ചു. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി ഹോർട്ടിക്കോർപ്പ് വഴി 48 രൂപയ്ക്കാണ് ലഭ്യമാക്കുക. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റ് വഴിയും തക്കാളി വണ്ടി വഴിയും തക്കാളി വിൽക്കാനാണ് ധാരണ.

പച്ചക്കറി വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഡിസംബര്‍ 29 മുതൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തുമെന്നും ഇരു സംസ്ഥാനങ്ങളും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപകമാക്കാൻ പ്രോത്സാഹനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.