ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Local News

മോലറ്റൂര്‍: ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മേലാറ്റൂർ വലിയ പറമ്പിലെ പൊതുവച്ചോല ഹംസയാണ് (62)മരിച്ചത്. പാണ്ടിക്കാട്-കുമരംപുത്തൂര്‍ സംസ്ഥാന പാതയിലെ കാഞ്ഞിരംപാറ ലാറ്റക്‌സ് കമ്പനിക്കുസമീപം ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭാര്യയോടൊപ്പം ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ഹംസ ഓടിച്ചിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഹംസയെ ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഭാര്യ ജമീല ചികിത്സയിലാണ്. ഖബറടക്കം വ്യാഴാഴ്ച നടക്കും.

മക്കൾ : മുനീർ ബാബു, സുനീർ , സമീറ.
മരുമക്കൾ : അൻവർ ഫൈസി, തസ്നി , സൈഫുന്നീസ.