പോക്സോ കേസിൽ തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇരുപത്തിയാറുകാരൻ ജീവനൊടുക്കി

Crime Local News

തൃശ്ശൂർ: പോക്സോ കേസിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ചാമക്കാല സ്വദേശി കൊടുങ്ങൂക്കാരൻ സഹദാണ് (26) മരിച്ചത്. സഹദിനെതിരെ ചാമക്കാലയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാസങ്ങളോളം തടവിൽ കഴിഞ്ഞതിന് ശേഷം ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയ സഹദിനെ ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. യുവാവിന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.