തമിഴ്‌നാടിനെ വിഭജിപ്പിക്കില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

India News

ദില്ലി: കൊങ്കുനാട് വിവാദത്തില്‍ തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന തീരുമാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സോഷ്യൽ മീഡിയയിൽ ഉടലെടുത്ത പ്രശ്നത്തിൽ തമിഴ് ജനതയും തമിഴ്‌നാട്ടിലെ ചലച്ചിത്ര സാംസ്കാരിക മേഖലയിലുള്ളവരും രംഗത്തെത്തിയതോടെയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് പാർലമെന്റിൽ അറിയിച്ചത്.

ഉറവിടം വ്യക്തമല്ലാത്ത തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുനാട് രൂപീകരിക്കണം എന്ന സമൂഹ മാധ്യമത്തിലെ സന്ദേശം നിരവധി ആളുകൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെയാണ് വിഷയം ക്യാമ്പയിനായി മാറിയത്. ചിലയാളുകൾ ഇതിനെ രാഷ്ട്രീയവൽക്കരിച്ചതോടെ വിഭജനം എന്നാവശ്യം ശക്തമായി.

എന്നാൽ ഈ ആവശ്യത്തെ അംഗീകരിക്കാൻ തമിഴ് ജനതയ്ക്കായിരുന്നില്ല. വിഭജനത്തെ കുറിച്ചുള്ള വാർത്തകൾ കൊടുത്ത പത്രങ്ങൾ പോലും ഇവർ കത്തിച്ചു കളഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലെ ക്യാമ്പയ്നിങ്ങിനെതിരെ വലിയ പ്രതിഷേധങ്ങളും എതിർപ്പുകളും തമിഴ് ജനത നടത്തിയിരുന്നു. ഇവരോടൊപ്പം പ്രശസ്തരായ വ്യക്തികളും പ്രതിഷേധം അറിയിച്ചതോടെയാണ് സർക്കാരിന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.