ബസില്‍ വെച്ച് യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

Local News

മഞ്ചേരി: ബസില്‍ വെച്ച് യുവതിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പുല്‍പറ്റ സ്വദേശി ചിറക്കല്‍ ഉബൈദിനെയാണ് (26) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മഞ്ചേരി- കിഴിശ്ശേരി റൂട്ടിലോടുന്ന ബസില്‍ ജെ.ടി എസ് സ്‌കൂളിനടുത്ത് വെച്ച് യുവതിയെ ശല്യം ചെയ്‌തെന്നാണ് പരാതി.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി