പ്രേമം നടിച്ച് പീഡനം: രണ്ടു സംഭവങ്ങളിലായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Crime Local News

നിലമ്പൂര്‍: പ്രേമം നടിച്ച് പ്രലോപിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വിത്യസ്ത സംഭവത്തില്‍ രണ്ടു യുവാക്കളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ. പി. വിഷ്ണു, എസ്.ഐ. ടി.എം. സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു സംഭവങ്ങളിലും 16 വയസുള്ള പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി.) മുന്‍പാകെ വന്ന പരാതി നിലമ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി