മക്കളെ കാണാന്‍ വിദേശത്തുപോയ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു

Local News Pravasi

മലപ്പുറം: മക്കളെ കാണാൻ വിദേശത്തുപോയ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം മൈലപ്പുറം പാലോളികുന്നില്‍ താമസിക്കുന്ന പൂവന്‍തൊടി റസാഖ് എന്ന കുഞ്ഞാന്‍കാക്കയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഹിമോഗേ്‌ളാബിന്‍ കുറഞ്ഞിരുന്നു. നാട്ടിലും വിദേശത്തും വിവിധ ബിസിനസ്സുകളുണ്ട്. ദിവസങ്ങള്‍ക്കു മുമ്പാണു മക്കളെ കാണാന്‍ പോയത്.
മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച്ച രാവിലെ 1130നു മൈലപ്പുറം,ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും.