സി ഇ ഒ സംസ്ഥാന സമ്മേളനം കോഴിക്കോട്

Local News

തിരൂർ: കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ( സി ഇ ഒ)
സംസ്ഥാന സമ്മേളനം ഡിസമ്പർ 13,14 തിയതികളിൽ കോഴിക്കോട്ട് സംഘടിപ്പിക്കാൻ സംസ്ഥാന കൺവൻഷൻ തീരുമാനിച്ചു.
ശിഹാബ് തങ്ങൾ ആശുപത്രിയിൽ നടന്ന കൺവൻഷൻ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
സഹകരണ പ്രസ്ഥാനം എന്ന ആശയം നൂറു ശതമാനം
മനുഷ്യത്വപരമാണെന്ന്
കുറുക്കോളി പറഞ്ഞു.
സംശുദ്ധമായ സഹകരണ പ്രസ്ഥാനം
നിലവിൽ വരാൻ
ജീവനക്കാരുടെ
ആത്മാർത്ഥമായ പ്രവർത്തനം
അനിവാര്യമാണ്. മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുള്ള എം എൽഎ
നിർവഹിച്ചു. വർക്കിംഗ് പ്രസിഡണ്ട്
ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടരി
അബ്ദുറഹിമാൻ രണ്ടത്താണി
മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി പൊൻപാറ കോയക്കുട്ടി, ഇബ്രാഹിം ഹാജി കീഴടത്തിൽ , വെട്ടം ആലിക്കോയ ,ഹനീഫ മൂന്നിയൂർ മുസ്തഫ പാക്കത്ത് , മുസ്തഫ അബ്ദുൽ ലത്തീഫ്, പ്രസംഗിച്ചു.
മെമ്പർഷിപ്പ ക്യാമ്പയിൻ കെ. അഷറഫ് സമ്മേളന ഷെഡ്യൂൾ ടി എ എം ഇസ്മയിൽ സംഘടന ഇടപെടലുകൾ നിയമനടപടികളും സംബന്ധിച്ച സംസ്ഥാന സെക്രട്ടറി പി എച്ച് മുഹമ്മദ് മുസ്തഫയും വിശദീകരിച്ചു .ഭാരവാഹികളായ അൻവർ താനാളൂർ,ഫൈസൽ കളത്തിങ്ങൽ ,കെ കുഞ്ഞുമുഹമ്മദ് ,പി പി മുഹമ്മദാലി,ഇഖ്ബാൽ കത്തറമ്മൽ,അനീസ് കൂരിയാടൻ ,റഷീദ് മുത്തനില്‍ ,ഹുസൈൻ വളവള്ളി ,ജാഫർ മാവൂർ ,നജ്മുദ്ദീൻ മണക്കാട് അബ്ദുറഹിമാൻ പടന്ന,
എം.അയ്യപ്പൻ ,വി.കെ. സുബൈദ ജുമൈലത്ത് സംബന്ധിച്ചു.