അരയറ്റം വെള്ളമുള്ള തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത

Local News

കോട്ടയം : മണിപ്പുഴയില്‍ കൈത്തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്തിൽ ദുരൂഹത. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

അരയറ്റം വെള്ളമുള്ള തോട്ടില്‍ തല മാത്രം പുറത്തുകാണുന്ന നിലയിലായിരുന്നു മൃതദേഹം.

മണിപ്പുഴ നാട്ടകം ഗസ്റ്റ്ഹൗസ് റോഡിലെ കടകള്‍ക്ക് പിന്നിലുള്ള തോട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത് . കടകളില്‍ ജോലിചെയ്യുന്നവർ മൃതദേഹം കാണുകയും ഇവർ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ശക്തമായതോടെ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.