കരിപ്പൂരില്‍ ഇന്ന് വ്യത്യസ്ത രീതികളില്‍ സ്വര്‍ണക്കടത്ത്. മൂന്നുപേര്‍ പിടിയില്‍

Breaking Keralam Local News Pravasi

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇന്നു വിവിധ മാര്‍ഗങ്ങളില്‍ കൊണ്ടുവന്ന സ്വര്‍ണ മിശ്രിതങ്ങള്‍ പിടികൂടി.
ദുബായില്‍ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് അഫീഫ് എന്ന യാത്രക്കാരനില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 660 ഗ്രാം സ്വര്‍ണ മിശ്രിതവും ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 4 ക്യാപ്‌സ്യൂള്‍ രൂപത്തില്‍ 1150 ഗ്രാം സ്വര്‍ണ മിശ്രിതവും കസ്റ്റംസ് കണ്ടെത്തി പിടികൂടി . ദുബായില്‍ നിന്നും വന്ന മലപ്പുറം തവനാട് സ്വദേശി ഷാഹുല്‍ ഹമീദ് എന്ന യാത്രക്കാരനില്‍ നിന്നും 228 ഗ്രാം സ്വര്‍ണ മിശ്രിതം ധരിച്ച ജീന്‍സില്‍ ഒളിപ്പിച്ച നിലയിലും കസ്റ്റംസ് കണ്ടെത്തി പിടികൂടി . മറ്റൊരു സംഭവത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ വിളമിന സ്വദേശിനി ആരിഫായില്‍ നിന്നും സ്വര്‍ണമിശ്രിതം കുഴമ്പുൂപത്തില്‍ തേച്ചുപിടിപ്പിച്ചചലയില്‍ 1893 ഗ്രാം തൂക്കം വരുന്ന കാര്‍ട്ടന്‍ പപെട്ടിയുംകസ്റ്റംസ് പിടികൂടി . ഇന്നു രാവിലെ ദുബായില്‍ നിന്നും വന്നിറങ്ങിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് ഷഹീന്‍ എന്ന യാത്രക്കാരനില്‍ നിന്നും ധരിച്ച ജീന്‍സില്‍ ഒളിപ്പിച്ച നിലയില്‍ 235 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. എല്ലാ കേസുകളിലും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു .