ദേശീയ വീല്‍ചെയര്‍ ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറത്തുകാരനും..

News

മലപ്പുറം: ദേശീയ വീൽചെയർ ക്രിക്കറ്റ് മത്സരത്തിലേക്ക് പങ്കെടുക്കാനൊരുങ്ങുകയാണ് മലപ്പുറം പൊന്നാനി സ്വദേശി അൻസാർ.ദിവ്യാംഗ് ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ നാല് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനുവേണ്ടിയാണ് പോരാടുന്നത് .ജനുവരി രണ്ടിന് ഒഡീഷയില്‍ നടക്കുന്ന കലിംഗ ട്രോഫി വീല്‍ചെയര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്കാണ് അന്‍സാര്‍ പൊന്നാനിക്ക് സിലക്ഷന്‍ ലഭിച്ചിരിക്കുന്നത്.ആറുമാസം മുന്‍പ്
കോയമ്പത്തൂരില്‍ വെച്ച് നടന്ന സൗത്ത് സോണ്‍ വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിലും കേരളത്തിന് വേണ്ടി അന്‍സാര്‍ പൊന്നാനി മത്സരത്തിനിറങ്ങിയിരുന്നു. അന്ന് മികച്ച പ്രകടനം അന്‍സാര്‍ കാഴ്ചവെച്ചങ്കിലും
ആറു ടീമുകള്‍ മാറ്റുരക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് മൂന്നാംസ്ഥാനമാണ് ലഭിച്ചത്.
എന്നാല്‍ വരാനിരിക്കുന്ന കലിംഗ ട്രോഫി വീല്‍ചെയര്‍ ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനുവേണ്ടി ട്രോഫി നേടിയെടുക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് അന്‍സാര്‍.