കിണറിൽ വീണ പോത്തിന് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാസേന

Local News

മലപ്പുറം: കിണറിൽ വീണ പോത്തിന് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാസേന. പുളിക്കൽ പറപ്പൂരിൽ 25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിൽ വീണ പോത്തിന് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാ സേന.വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ പറപ്പൂർ സ്വദേശി ആനക്കോട്ടിൽ വീട്ടിൽ റഫീഖിന്റെ ഉടമസ്ഥതയിൽ ഉള്ള 2 വയസ്സും 250 ഓളം ഭാരവുമുള്ള പോത്ത് ആണ് കിണറ്റിൽ വീണത്.കിണറിനു ആൾമറ ഇല്ലാത്തതു കൊണ്ട് സമീപത്ത് കെട്ടിയ പോത്ത് അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.ഉടനെ ത്തന്നെ വീട്ടുകാർ മുണ്ടുപറമ്പ് അഗ്നി രക്ഷാ സേനയിൽ വിവരമറിയിച്ചു.സംഭവ സ്ഥലത്ത് എത്തിയ അഗ്നി രക്ഷാസേനയിലെ സേന അംഗങ്ങൾ ആയ എ എസ് പ്രദീപ്‌, കെ സുധീഷ് എന്നിവർ സേഫ്റ്റി ഹാർനെസ്സും റോപ്പും ഉപയോഗിച്ച് കിണറിൽ ഇറങ്ങി പോത്തിനെ ബെൽറ്റ്‌ ധരിപ്പിച്ചു മറ്റു സേനാഗംങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി.പോത്തിന് കാര്യമായി പരിക്കുകൾ ഒന്നും തന്നെ ഇല്ല.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിൽ മറ്റു സേന അംഗങ്ങളായ വി പി നിഷാദ്, പി അമൽ, ഹോം ഗാർഡ് , സുരേഷ് ബാബു തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു