സെമി ഫൈനലില്‍ ബ്രസീല്‍ വിജയിച്ചു. മലപ്പുറത്തെ സ്വപ്‌ന സെമി ഫൈനല്‍

Keralam Local

മലപ്പുറം: മലപ്പുറം തറയിട്ടാല്‍ എ എം എല്‍ പി സ്‌കൂളില്‍ ലോകകപ്പ് മാമാങ്കത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന് നടക്കാതെ പോയ ബ്രസീല്‍& അര്‍ജന്റീന സെമിഫൈനലിന്റെ സ്വപ്ന സെമി ഫൈനല്‍ പോരാട്ടം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ബ്രസീല്‍- അര്‍ജന്റീന ടീം തിരിഞ്ഞ് സൗഹാര്‍ദ്ദ മത്സരം നടത്തി.

ആവേശം അലതല്ലിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീല്‍ വിജയിച്ചു. ലോകോത്തര നിലവാരത്തില്‍ ടീമുകളുടെ ലൈനപ്പും ഗ്യാലറികളിലെ ആവേശങ്ങളും ബാന്റ് &വാദ്യമേളങ്ങളും ആഹ്ലാദാരവങ്ങളും ജേഴ്‌സികള്‍ അണിഞ്ഞും വിദ്യാര്‍ത്ഥികള്‍ സ്വപ്ന സെമി ഫൈനല്‍ പോരാട്ടം കെങ്കേമ മാക്കി. ടീച്ചര്‍മാര്‍ ഗ്രൂപ്പ് തിരിഞ്ഞ് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ടീമുകള്‍ക്ക് ആവേശം പകര്‍ന്നു..

വിദ്യാര്‍ത്ഥികളുടെ ചിരകാല അഭിലാഷമായിരുന്ന സ്‌കൂള്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് ഉദ്ഘാടനവും സ്വപ്ന സെമി ഫൈനലിന്റെ കിക്കോഫും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടതൊടിക ഉദ്ഘാടനം ചെയ്തു..പിടിഎ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ലത്തീഫ് കൂട്ടാലുങ്ങല്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ കെ പി അബ്ദുസ്സലാം സ്വാഗതം ആശംസിച്ചു..

ഫുട്‌ബോള്‍ ട്രെയിനിങ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ സാലിം അല്ലിപ്പറ, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി റഷീദ് പൊറ്റമ്മല്‍,മാനേജര്‍ ചുണ്ടക്കാടന്‍ അബ്ദുസമദ്,വൈസ് പ്രസിഡന്റ് പി ടി അബ്ദുല്‍ ജലീല്‍,അംഗങ്ങളായ അബ്ബാസ് അല്ലിപ്പറ, സി ജാസിര്‍, റഫീഖ് അമ്പാട്ട്,
അധ്യാപകരായ. ഇര്‍ഫാന്‍ വാവൂര്, ശരീഫ് പി, അബ്ദുല്‍ബാരി,എ തെസ്‌നി , ഷാഹിന, സി,സറീന സി,നീതു നാഥ്, ഉമ്മുകുല്‍സു യു , ജയ്‌സിയ കെ പി, ഹസന പി,ഹസീന പി , റസീന എന്‍ , റുബീന കെ കെ, ജുനൈദ കെ പി ,ഫെബിന്‍ സി,സുമയ്യ പി പി, അമീന കെ , സുമയ്യ ചിറയില്‍, ലിഷ്ന പുളിക്കല്‍ എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജെ.ആര്‍.സി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂച്ചെണ്ടു നല്‍കി അനസ് എടതൊടികയെ സ്വീകരിച്ചു..