ഇഫ്താര്‍ വേദിയിലേക്ക് കാര്‍ ഇടിച്ചുകയറി;മഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

Keralam News Pravasi

മഞ്ചേരി : മക്കയില്‍ ഇഫ്താര്‍ വേദിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മഞ്ചേരി സ്വദേശി മരിച്ചു. പുല്‍പറ്റ എടത്തില്‍ പള്ളിയാളി സ്രാമ്പിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (47) ആണ് മരിച്ചത്. മക്കയിലെ നവാരിയില്‍ പള്ളിക്ക് പുറത്തൊരുക്കിയ ഇഫ്താര്‍ വേദിയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. സഹ്‌റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് റോഡിന് സമീപം വ്യാഴാഴ്ച ഒരുക്കിയ ഇഫ്താറില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ മറ്റു കാറുകളില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു.
മുഹമ്മദ് ബഷീര്‍ ആറുമാസം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കം നടത്താനാണ് തീരുമാനം. വളമംഗലത്തെ തേലക്കാടന്‍ മറിയുമ്മയാണ് മാതാവ്. ഭാര്യ. എം ടി ഫര്‍ഹാന (മുത്തന്നൂര്‍, തൃപ്പനച്ചി). മക്കള്‍: ഫാത്തിമ ദില്‍ഷ, ഫാത്തിമ ദില്‍ഫ, മുഹമ്മദ് ഫാദില്‍, കദീജത്തുല്‍ മര്‍വിയ.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി