പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു:പോക്‌സോ കേസില്‍ 35കാരന്‍ അറസ്റ്റില്‍

Breaking Crime Local News

പൊന്നാനി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ കാലടി സ്വദേശിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടില്‍ ആരുമില്ലാത്ത നേരത്ത് അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ കാലടി സ്വദേശി സനൂപ് (35) നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊന്നാനി കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.