20 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ അറസ്റ്റിൽ

Breaking Crime Keralam Local News

മലപ്പുറം : വിൽപ്പനക്കായി കൈവശം വെച്ച എം ഡി എം എ യുമായി രണ്ടു പേരെ മലപ്പുറം പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. പുത്തനത്താണി കല്ലിങ്ങൽ സ്വദേശി അത്തിക്കാപറമ്പിൽ മുഹമ്മദ് ഹാഷിം,(20) വണ്ടൂർ വെളളാമ്പുറം സ്വദേശി അയനികാടൻ റഷീദ്,(35) എന്നിവരെയാണ്
സബ് ഇൻസ്പെക്ടർ എ.അനൂപിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 18.91 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എംഡിഎംഎ, കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്‍റുമാരെകുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും, ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി മലപ്പുറം കുന്നുമ്മലിൽ എ.യു.പി സ്കൂളിനു സമീപം വെച്ചാണ് പ്രതികൾ പിടിയിലായത്. വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി മരുന്നാണ് പ്രതികളിൽ നിന്നും പിടികൂടിയത്.എം ഡി എം എ കൈവശം വെച്ചതിന് ഹാഷിമിനെതിരെ കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലും, റഷീദിനെതിരെ വണ്ടൂർ പോലീസ് സ്റ്റേഷനിലും കേസ്സുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശരിധരൻ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ എസ് ഐ അനൂപ്, എ എസ് ഐ തുളസി
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്. ആർ രതീഷ്, എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.