മേലാക്കം ഫ്രൂട്സ് ഗോഡൗണിൽ വൻ അഗ്നിബാധ

Local News

മഞ്ചേരി: മേലാക്കം ഫ്രൂട്സ് ഗോഡൗണിൽ വൻ അഗ്നിബാധ. അഗ്നി രക്ഷാ സേനയുടെ അവസരോചിതമായ ഇടപെടലിലൂടെ അഗ്നിബാധ പൂർണമായും കെടുത്തി. മേലാക്കം ബിസ്മില്ല റോഡിൽ എം എഫ് സി ഫ്രൂട്ട്സ് ഗോഡൗണിലെ ഫ്രൂട്ട്സ് ഫ്രീസർ റൂമും, അടുത്തുള്ള ഫ്രൂട്ട്സ് കൊണ്ടുവന്ന ലോറിയിലും തീ പടർന്നിരുന്നു, മഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽ നിന്നും മഞ്ചേരി നിലയത്തലവൻ ശ്രീ പ്രദീപ് പാമ്പാലത്തിന്റെ നേതൃത്വത്തിൽ ഉടൻ രണ്ട് ഫയർ എൻജിൻ യൂണിറ്റുകൾ എത്തുകയും, 5 ലെങ്ത് ഹോസ് ഉം 2 ബ്രേക്തിങ് അപ്പറേറ്സ് സെറ്റും ഉപയോഗിച്ച് നിലയത്തിലെ ക്രൂ ഫ്രൂട്സ് ഗോഡൗണിലെ തീ പൂർണമായും കെടുത്തി.