66 ദശലക്ഷം പഴക്കമുള്ള ദിനോസർ മുട്ടക്കുള്ളിൽ ഭ്രൂണം കണ്ടെത്തി .

International News

ചൈന : ഒരു കോഴിക്കുഞ്ഞിനെപ്പോലെ മുട്ടയിൽ നിന്ന് വിരിയാൻ തയ്യാറെടുക്കുന്ന ദിനോസർ ഭ്രൂണം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു. തെക്കൻ ചൈനയിലെ ഗാൻഷൗവിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതിന് 66 ദശലക്ഷം വർഷമെങ്കിലും പഴക്കമുണ്ട് എന്ന് ഗവേഷകർ പറയുന്നുണ്ട് . പല്ലില്ലാത്ത തെറോപോഡ് ദിനോസർ അല്ലെങ്കിൽ ഓവിറാപ്റ്റോറോസർ ആണിതെന്ന് പറയപ്പെടുന്നു . ഇതിന് ‘ബേബി യിംഗ്ലിയാങ്’ എന്ന് പേരിട്ടു. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ച ദിനോസർ ഭ്രൂണമാണിതെന്ന് ഗവേഷകനായ ഡോ ഫിയോൺ വൈസം മാ പറഞ്ഞു.

ഒവിറാപ്‌റ്റോറോസറുകൾ, 100 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് – ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ ഏഷ്യയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്ന തൂവലുകളുള്ള ദിനോസറുകളാണ്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അതിശയകരമായ ദിനോസർ ഫോസിലുകളിൽ ഒന്നാണിതെന്നും ഭ്രൂണം വിരിയുന്നതിന്റെ അടുത്തയിരുന്നു. മുട്ട ആദ്യമായി കണ്ടെത്തിയത് 2000 -ത്തിലാണ്, പക്ഷേ 10 വർഷത്തേക്ക് സൂക്ഷിച്ചുവച്ചു. മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും പഴയ ഫോസിലുകൾ തരംതിരിക്കുകയും ചെയ്തപ്പോഴാണ് ഗവേഷകർ മുട്ടയുടെ ഉള്ളിൽ ഭ്രൂണം പിടിച്ചിരിക്കുന്നതായി സംശയം തോന്നിയത് .