ഈസ്റ്റ്‌കോഡൂരിലെ കാറപകടം: യുവാവ് മരിച്ചു

Breaking Local News

ചട്ടിപ്പറമ്പ്: മലപ്പുറം കൊളത്തൂര്‍ റോഡില്‍ ഈസ്റ്റ്‌കോഡൂര്‍ ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസം നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ട കാറ് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ഈസ്റ്റ്‌കോഡൂരിലെ പൊന്നന്‍തൊടി ദിനേഷ് (33) ആണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്.
പ്രവാസിയായ ദിനേഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. അപകടം നടന്നയുടനെ മലപ്പുറത്തെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ചിരുന്നെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെട്ടത്.
അച്ഛന്‍: പൊന്നന്‍തൊടി ഗോപാലകൃഷ്ണന്‍,അമ്മ: പരേതയായ ചൂലന്‍തൊടി സരോജിനി,ഭാര്യ: ഡോളിന, സഹോദരങ്ങള്‍: രജിത, രാജേഷ്, ജിതേഷ്.