ടിപ്പർ ലോറി മോഷണം രണ്ടു പേർ മലപ്പുറം പോലീസിന്റെ പിടിയിൽ

Breaking Crime Local News

മലപ്പുറം: കൂട്ടിലങ്ങാടിയിൽ നിന്നും കഴിഞ്ഞ മാസം 20 നു ടിപ്പർ ലോറി മോഷണം പോയ സംഭവത്തിന്‌ രണ്ടുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കുറിച്ച് മലപ്പുറം ജില്ല പോലീസ് മേധാവി എസ്.ശശിധരൻ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും ഡാൻസഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കൊളത്തൂർ മുണ്ടുമ്മൽ വീട്ടിൽ സക്കീർ ഹുസൈൻ (40)ചട്ടിപ്പറമ്പ് ചെറുപുര വീട്ടിൽ മുഹമ്മദ്‌ ഫൈസൽ (34) എന്നിവരാണ് അറസ്റ്റിലായത്.സക്കീർ ഹുസൈനെ മൂന്നുമാസം മുൻപ് മലപ്പുറം പോലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. മോഷ്ടിച്ച ലോറി പൊള്ളാച്ചിയിൽ നിന്നും പോലീസ് കണ്ടെടുത്തു.മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണത്തിൽ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.അവരെ ഉടൻ പിടികൂടുമെന്ന് മലപ്പുറം പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ ഐപിഎസ് ന്റെ മേൽനോട്ടത്തിൽ മലപ്പുറം പോലീസിൻസ്പെക്ടർ ജോബി തോമസ്, സബ് ഇൻസ്പെക്ടർ റഹിമാൻ പി എ , എ എസ് ഐ തുളസി, സി പി ഒ വിപിൻ. ഡാൻസഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടൻ, സലീം പൂവത്തി, ഷഹേഷ് ആർ , ജസീർ കെ കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.