മലയാളി ക്രിക്കറ്റ് കൂട്ടായ്മയുടെ വാർഷിക യോഗം സംഘടിപ്പിച്ചു

Entertainment International Keralam News Sports

മസ്കറ്റ്: പതിനഞ്ചു വർഷത്തിലേറെയായി ഒമാൻ ടെന്നീസ് ബോൾ ക്രിക്കറ്റിൽ നിറസാന്നിധ്യമായ പി എ ഐ 11 ക്രിക്കറ്റ് ടീമിൻറെ വാർഷിക യോഗം റുവി ഹോട്ടലിൽ നടന്നു.ഒമാനിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മയുടെ ടെന്നീസ് ബോൾ ടീമും കഴിഞ്ഞ വർഷത്തെ ഒമാൻ ബി ഡിവിഷൻ ക്രിക്കറ്റ് ലീഗ് രണ്ടാം സ്ഥാനക്കാരുമായ പി എ ഐ ഇലവൻ എ ബി എൽ ടാസ്ക് ടീമിന്റെ വാർഷിക യോഗം റിയാസ് അമ്പലത്തിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
ഒ സി എ യുടെ ബി ഡിവിഷൻ ലീഗിൽ എബിഎൽ ടാസ്ക്കിന്റെ സ്പോണ്സർഷിപിൽ റണ്ണേഴ്സ് -അപ്പ്‌ ആയി ഈ വർഷത്തെ എ ഡിവിഷൻ 50 ഓവർ മാച്ച് ലീഗിലേക്ക് ക്വാളിഫൈ ചെയ്യുകയും ചെയ്തിരുന്നു.
അടുത്ത വർഷം ടീം എ ഡിവിഷൻ 50 ഓവർ ടറഫ് മാച്ച് ലീഗ് കളിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രോത്സാഹനങ്ങൾ നൽകിയ എല്ലാവർക്കും ക്യാപ്റ്റൻ അനീർ നന്ദി രേഖപ്പെടുത്തി.