ചെമ്മംകടവ് ഹോക്കി താരങ്ങൾ ജലന്ധറിലേക്ക്.

മലപ്പുറം: ജനുവരി അഞ്ച് മുതൽ പഞ്ചാബിലെ ജലന്ധറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് സീനിയർ ബോയ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മം കടവിൽ നിന്നും രണ്ട് താരങ്ങൾ കേരളാ ജേഴ്സിയണിഞ്ഞ് പങ്കെടുക്കും. പി.ടി.അൻഫാസ്, എസ്.മുഹമ്മദ് അനസ് എന്നീ താരങ്ങൾ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി പുറപ്പെട്ടു.മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വെങ്കല മെഡൽ നേടിയിരുന്നു. കളിക്കളത്തിൽ ഇന്ദ്രജാലം […]

Continue Reading

കാലിക്കറ്റ് ഫുട്‌ബോള്‍ ടീമിനെ കെ.പി. ഷംനാദ് നയിക്കും

മലപ്പുറം :ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിനെ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കെ.പി. ഷംനാദ് നയിക്കും. 22 അംഗ ടീമിനെ സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് പ്രഖ്യാപിച്ചത്. 25 മുതല്‍ 30 വരെ ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ്. ടീം അംഗങ്ങള്‍: കെ.പി. ശരത്ത് (വൈസ് ക്യാപ്റ്റന്‍, കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മുഹമ്മദ് ജിയാദ്, പി.പി. അര്‍ഷാദ് ( സെന്റ് ജോസഫ് ദേവഗിരി ) […]

Continue Reading

ഗ്വാളിയോറിലേക്ക് പറക്കാനൊരുങ്ങി ചെമ്മംകടവ് ഹോക്കി താരങ്ങൾ

മലപ്പുറം: ഡിസംബർ ഇരുപത്തെട്ട് മുതൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് സബ് ജൂനിയർ, ജൂനിയർ ബോയ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മംകടവിൽ നിന്നും ജില്ലാ ജൂനിയർ ടീം ക്യാപ്റ്റൻ അതുൽ ഷാ, സബ് ജൂനിയർ ക്യാപ്റ്റൻ അമൽ രാജ് എന്നിവരടങ്ങിയ ആറംഗ സംഘം കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി പുറപ്പെട്ടു. ഇവരോടൊപ്പം ആദർശ്, അഭയ് കൃഷ്ണ, അഭി ഫെർണാണ്ടസ്, ഷിബിൻ സാദ് എന്നിവരും കേരളത്തിന്റെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങും. ഇതാദ്യമായാണ് കേരളം ദേശീയ സബ് […]

Continue Reading

ഹോക്കി മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും തുടങ്ങും

മലപ്പുറം : ഹോക്കി മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും തുടങ്ങും.ജില്ലയില്‍ വ്യാപകമായി എല്ലാ വിദ്യാലയങ്ങളിലും ഹോക്കി ടീം ഉണ്ടാക്കുവാനും സംസ്ഥാന ഹോക്കിക്ക് മാതൃകയായി മലപ്പുറം ജില്ലയെ മാറ്റുവാനും ശ്രമിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ പറഞ്ഞു. മലപ്പുറം ഹോക്കി അസോസിയേഷന്‍ സ്ഥാപിച്ച ഹോക്കി ഗോള്‍ പോസ്റ്റ് ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഹോക്കി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോക്കി രക്ഷാധികാരി പാലോളി അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം […]

Continue Reading

ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടി പി.എ.ജോസഫ് നാടിൻ്റെ അഭിമാനമായി

അങ്ങാടിപ്പുറം: ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടി പി.എ.ജോസഫ് നാടിൻ്റെ അഭിമാനമായി. ഗോവയിൽ തുടങ്ങിയ 37-ാമത് ദേശീയ ഗെയിംസിൽ നിന്നും കേരളത്തിന് ആദ്യ മെഡൽ സമ്മാനിച്ച് പരിയാപുരംകാരൻ പി.എ.ജോസഫ് അംഗമായ പുരുഷ നെറ്റ്ബോൾ ടീം. ഫൈനലിൽ ഹരിയാനയോട് പൊരുതിത്തോറ്റ (സ്കോർ: 42-45) കേരളത്തിന് വെള്ളി മെഡൽ സ്വന്തമായി. നെറ്റ് ബോളിൽ ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മികച്ച നേട്ടമാണിത്. 2015 ഗെയിംസിലെ വെങ്കലമായിരുന്നു ഇതിനു മുൻപുള്ള വലിയ നേട്ടം. ദേശീയ സീനിയർ ഫെഡറേഷൻ കപ്പ്, സീനിയർ സൗത്ത് സോൺ, […]

Continue Reading

സംസ്ഥാന ജു-ജിത്സു, വുഷു ചാംപ്യൻഷിപ്പുകളിൽ നേട്ടവുമായി പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ▪️സംസ്ഥാന ജു-ജിത്സു ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം സ്വന്തമാക്കി സി.കാർത്തിക്, ബി.പി.മുഹമ്മദ് ഇർഫാൻ▪️സംസ്ഥാന ജൂനിയർ വുഷു ചാംപ്യൻഷിപ്പിലും സംസ്ഥാന ഖേലോ ഇന്ത്യ വുഷു ചാംപ്യൻഷിപ്പിലും വെള്ളി മെഡൽ നേടി മൈഥിലി

അങ്ങാടിപ്പുറം: സംസ്ഥാനതല മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കി പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ കായിക താരങ്ങൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച 4-ാമത് സംസ്ഥാന ജു-ജിത്സു (JU-JITSU) ചാംപ്യൻഷിപ്പിൽ (അണ്ടർ 16, 66 കിലോ) നോഗി (Nogi) വിഭാഗത്തിലും നിവസ (Niwaza) വിഭാഗത്തിലും ബി.പി.മുഹമ്മദ് ഇർഫാൻ സ്വർണമെഡൽ സ്വന്തമാക്കി. പുത്തനങ്ങാടി ഭഗവതിപ്പറമ്പിൽ ബി.പി.ഇബ്രാഹിം കുട്ടിയുടെയും (ബിസിനസ്) സാഹിറയുടെയും മകനാണ്. ഇതേ ഇനത്തിൽ (അണ്ടർ 16, 60 കിലോ) നോഗി വിഭാഗത്തിലും നിവസ വിഭാഗത്തിലും സ്വർണമണിഞ്ഞ് സി.കാർത്തിക് പ്രതിഭ […]

Continue Reading

മലപ്പുറത്ത് അത്യാധുനിക സൗകര്യങ്ങളോടെ ഫിറ്റ്നസ് കേന്ദ്രം തുറന്നു.

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ മലപ്പുറം കോട്ടപ്പടിയില്‍ സ്ഥാപിച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. കായിക താരങ്ങളുടെയും പൊതുജനങ്ങളുടെയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തി പുതിയ കായിക സംസ്‌ക്കാരം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മലപ്പുറത്തും ഫിറ്റ്നസ് സെന്റര്‍ തുടങ്ങിയത്. സംസ്ഥാനത്തെ അഞ്ചാമത്തെ കേന്ദ്രമാണിത്. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ തുടങ്ങിയ ഫുട്ബോള്‍ പരിശീലനവും മന്ത്രി ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി സ്റ്റേഡിയത്തോട് […]

Continue Reading

ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം

നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലും ചുരുളന്‍ വള്ളത്തിലുമായാണ് മൂന്നു ദിവസത്തെ യാത്ര. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് യാത്ര ആരംഭിച്ചത്. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം […]

Continue Reading

സംസ്ഥാന നെഹ്‌റു ഹോക്കി:തുടര്‍ച്ചയായ മൂന്നാംതവണയുംചെമ്മങ്കടവ് റണ്ണേഴ്‌സ് അപ്പ്

മലപ്പുറം: സംസ്ഥാന നെഹ്‌റു ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ എച്ച്.എസ്.എസ്. ടീം റണ്ണേഴ്‌സ് അപ്പ് കിരീടം നേടി. വാശിയേറിയ മത്സരത്തില്‍ കാസര്‍ഗോഡിനെ 12 ഗോളിനും ജി.വി. രാജയെ 4-1 എന്ന സ്‌കോറിനും തോല്‍പ്പിച്ചാണ് ചെമ്മന്‍കടവ് സ്‌കൂള്‍ ടീം ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ രണ്ടുതവണയൂം ചെമ്മന്‍കടവിന് രണ്ടാംസഥാനമായിരുന്നു. ഇത്തവണ ഫൈനല്‍ മല്‍സരത്തില്‍ കൊല്ലം സായിയുമായാണ്പരാജയപ്പെട്ടത്.

Continue Reading

ദേശീയ ഫിന്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പൊന്നിന്‍ തിളക്കവുമായി ഹയാന്‍ ജാസിര്‍

മലപ്പുറം: പൂനെയില്‍ നടന്ന മൂന്നാമത് ദേശീയ ഫിന്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പൊന്നിന്‍ തിളക്കവുമായി ഹയാന്‍ ജാസിര്‍. 4ഃ100 മീറ്റര്‍ ബൈ ഫിന്‍ റിലേയില്‍ കേരളത്തിനു വേണ്ടി ഹയാന്‍ സ്വര്‍ണ്ണം നേടി. ശക്തമായ മത്സരത്തില്‍ കേരളം പശ്ചിമ ബംഗാളുമായി സ്വര്‍ണ്ണം പങ്കിട്ടു. റിലേയില്‍ ഹയാന്‍ നടത്തിയ മുന്നേറ്റമാണ് കേരളത്തിന് സ്വര്‍ണ്ണമുറപ്പാക്കിയത്.റിലേ ഉള്‍പ്പെടെ നാല് മത്സരങ്ങളിലാണ് ഹയാന്‍ പങ്കെടുത്തത്. 100 മീറ്റര്‍ ബൈ ഫിനില്‍ 1.38 മിനുട്ടില്‍ ഹയാന്‍ ആറാമതായി ഫിനിഷ് ചെയ്തു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 86 […]

Continue Reading