വൈറസ് ജീവിതം

Writers Blog

ആബിദ അബ്ദുല്‍ഖാദര്‍ തായല്‍വളപ്പ്

അരുതരുത് കുഞ്ഞേ നീ അങ്ങോട്ടും പോകരുത് ഇങ്ങോട്ടും പോകരുത് കുറെ അരുതുകളാണ് ചുറ്റും
‘ഹൊ ‘ഇതെന്തൊരു മറിമായം.
ഇത്തിരി ക്കുഞ്ഞന്‍ ‘വൈറസ് ‘ നമ്മെ ഇത്തിരിവട്ടത്തിനുള്ളിലൊതുക്കി
സ്തംഭിച്ചു പോയല്ലോ ലോകം ജനം ശങ്കിച്ചു നില്‍ക്കയാണല്ലോ.
‘അടര്‍ന്നു’ വീഴുകയാണ് നമ്മുടെ ബന്ധു മിത്രാദികള്‍ ഈ ‘കുഞ്ഞന്‍’ വൈറസിന് കീഴ് വഴങ്ങി.
‘ഡിജിറ്റല്‍’ സംവിധാനത്തിനു മുന്നില്‍ തലകുമ്പിട്ടു നില്‍ക്കയാണല്ലോ, പുതുതലമുറ ‘ ‘പുതുതലച്ചോറിന്‍’ ഭാവി എന്താകുമെന്നത് ചോദ്യ ചിഹ്നമായ് നില്‍ക്കയല്ലെ…?.
ഈ കാലവും കടന്നു പോം
എന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥന നിരതാരായി കാത്തിരിക്കാം.
‘ഒരു നല്ല നാളേക്കു വേണ്ടി .’