മരം ഒരു വരം

Writers Blog

ആബിദ അബ്ദുല്‍കാദര്‍ പുളിക്കൂര്‍

വയലുകളെ മണ്ണിട്ടുമൂടി
കുന്നുകള്‍ ഇടിച്ചു നിരത്തി
മരക്കഴുത്തില്‍ കോടാലി വെച്ച്
തറ കെട്ടിപ്പൊക്കിയവന്‍ കോണ്‍ക്രീറ്റ് സൗധമൊരുക്കി….

തുള്ളിവെള്ളം പോലും മുറ്റത്തിറക്കാതെ
കട്ട പതിച്ചവന്‍ മുറ്റം മിനുക്കി…
ദേഹത്ത് ചൂടേല്‍ക്കാതെ, ശീതീകരിച്ചവന്‍ കിടന്നുറങ്ങി..
മണ്ണില്‍ ചെറിയൊരു തൈ നട്ടുകൊണ്ട്
ചിത്രം പകര്‍ത്തി കൈയ്യടി നേടി

അവസാനം മരം ചതഞ്ഞരഞ്ഞ
പേപ്പറില്‍ അവന്‍ നീട്ടി എഴുതി
‘മരം ഒരു വരം ‘