തോരാത്ത കണ്ണീര്‍

Breaking Writers Blog

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ്

മാനത്തിന്‍ നിറമെന്തേ മാറി
മൗനമായ് ശോകമായ് നില്‍പ്പൂ….
പാരിന്‍ മാറോട് ചേര്‍ന്ന് നില്‍ക്കും
വേരുണങ്ങുന്നത് കണ്ടിട്ടാണോ?
പാരില്‍ ജീവ തുടിപ്പുകളാകെ
നീരിനായ് കേഴുന്നത് കണ്ടിട്ടാണോ?….

‘ശോകം ‘പിന്നെ കണ്ണീരായ് മാറി
കണ്ണിരോ പെരുമഴയായി…
പാരില്‍ യൗവ്വനം തളിരിട്ട പോലെ
ഇലകള്‍ നൃത്തമാടി….
മണ്ണില്‍ പൊന്നു വിളയിക്കും മര്‍ത്യന്‍
മണ്ണോടിണങ്ങാനിറങ്ങി…..

കൂര ചോരും ‘ മനുചന് ‘ മാത്രം
പെരുമഴ കണ്ണീരായ് മാറി……
ഈ കണ്ണീര് തോരുന്നതെ ന്നാ…