കോപ്പ അമേരിക്ക; അർജന്റീനക്ക് തുടർച്ചയായ രണ്ടാം ജയം

Breaking News Sports

കോപ്പ അമേരിക്കയിൽ അർജെന്റിന തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്നത്തെ മത്സരത്തിൽ പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജെന്റിന തോല്പിച്ചത്.അലക്സണ്ട്രോ ഗോമസാണ്‌ അർജന്റീനക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഏഴു പോയിന്റുമായി ഗ്രുപ് എ യിൽ ചിലിയെ മറികടന്ന് അർജെന്റിന ഒന്നാം നിലനിർത്തി.


പരാഗ്വക്കെതിരെ അർജെന്റിന അടിമുടി മാറ്റങ്ങളുമായാണ് ഇറങ്ങിയത്.അഗ്വേറൊ, ഡിമറിയ, എന്നിവരെ ആദ്യ എലവനിലേക്ക് കൊണ്ട് വന്നൂ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിറം മങ്ങിയ ലുവാതരോ മാർട്ടിനസ് പുറത്തിപുറത്തിരിത്തി അർജെന്റിന മത്സരത്തിന്ന് ഇറങ്ങിയത്. ടീമിൽ വരുത്തിയ മാറ്റങ്ങൾ കളിയിൽ പ്രകടമായിരുന്നു. മെസ്സി തുടക്കം കുറിച്ച മുന്നേറ്റത്തിൽ നിന്ന് പന്ത് ലഭിച്ച ഡി മരിയ ബോക്സിനു മുന്നിൽ നിന്ന് നീട്ടി നൽകിയ ത്രൂ പാസ് പിടിച്ചെടുത്ത അലക്സാന്ദ്രോ ഗോമസ് തന്നെ തടയാൻ വന്ന പരാഗ്വെ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് ഗോളിലേക്ക് ചിപ് ചെയ്തിട്ടു.ഇതോടെ അർജെന്റിന വിജയം ഉറപ്പാക്കി .