വിശപ്പ്

Writers Blog

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ്

കിട്ടിയ സൗഭാഗ്യം മതി മറക്കുമ്പോള്‍
കുറവുകള്‍ ഒന്നൊന്നായ് എണ്ണി പറയുമ്പോള്‍
എന്ത് കഴിച്ചു, എങ്ങനെ കഴിയുന്നു
എങ്ങനെയുറങ്ങുന്നെന്നും അറിയാതെ-
പോകുന്നാ നേരിന്റെ കാഴ്ചകള്‍…
പുകയാത്ത അടുപ്പിന്‍ മേല്‍ വെറുതെ-
വെച്ച കഞ്ഞിക്കലത്തീന്ന് വെള്ളം –
കോരിക്കുടിച്ചങ്ങു വിശപ്പ കറ്റും…

നൊന്തുപെറ്റ കുഞ്ഞിനെ –
വയറൊന്നടക്കാനാകാതെ മനം നൊന്ത്
അനാഥാലയത്തില്‍ ഉപേക്ഷിക്കുന്നു
മറ്റൊരു ചിന്തയും കടന്നുവരാത്ത
ആ നിമിഷങ്ങളെ ശപിക്കാത്ത
ദരിദ്രര്‍ ഉണ്ടോ?
ആരോ ഉപേക്ഷിച്ച എച്ചിലിനായ്
അറിയാതെ തിരയുന്ന ജന്മങ്ങളെ
ഓര്‍ത്തു കൊണ്ടെങ്കിലും…
ഉണ്ണാനാകാതെ എച്ചിലിലേക്ക് വലിച്ചെറി-
യുന്ന അന്നത്തിന്‍ മൂല്യം അറിഞ്ഞിടേണം…