ദേശ ഗീതം മുഴങ്ങട്ടെ

Writers Blog

ആബിദ അബ്ദുല്‍കാദര്‍
പുളിക്കൂര്‍

സ്വതന്ത്ര ഭാരത മക്കള്‍ നമ്മള്‍ക്കൊന്നായ് അണി ചേരാം
സമത്വമെന്നൊരാശയമെന്നും മുറുകെ പിടിച്ചീടാം
സ്വാതന്ത്ര്യക്കൊടി നെഞ്ചിലേറ്റി ഉയരെ പറന്നീടാം
സ്വാതന്ത്ര്യത്തെ നേടിത്തന്ന ധീരര്‍ക്കാദരവര്‍പ്പിക്കാം.

സ്‌നേഹത്തണലില്‍ വാഴാം
സത്യം എന്നും പുലര്‍ത്താം

ഒരുമയോടെ സേവ ചെയ്ത് അമ്മയെ നമിച്ചിടാം
നന്മയാര്‍ന്ന മൊഴികള്‍ കൊണ്ടഹന്തയെ വെടിഞ്ഞിടാം
മണ്ണിന്‍ മടിത്തട്ടിലുറങ്ങും മുന്നെ നല്ല മര്‍ത്യനായിടാം

സ്വാതന്ത്ര്യത്തിന്‍ ദേശ ഗീതം മുഴങ്ങിടട്ടെ പാരില്
സ്വാതന്ത്ര്യത്തിന്‍ ദേശ ഗീതം മുഴങ്ങിടട്ടെ പാരില്

ജയ് ഹിന്ദ്