കനല്‍

Writers Blog

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ്

മിന്നുന്നതെല്ലാം പൊന്നല്ല കുഞ്ഞേ
പാടുന്നതെല്ലാം കുയിലല്ല കുഞ്ഞേ
സാന്ത്വനമെല്ലാം തണലല്ല കുഞ്ഞേ
ഇളം പുഞ്ചിരിയെല്ലാം ചിരിയല്ല കുഞ്ഞേ

ഒരു നൂറ് കണ്ണുകള്‍ വേണം
മുന്നിലും പിന്നിലും എപ്പോഴും കുഞ്ഞേ
കഴുക കണ്ണുമായ് ഒളിഞ്ഞിരിപ്പുണ്ട്
കപട ധാരിയാം ‘കാപാലികന്മാര്‍ ‘.

തൊട്ടാല്‍ പൊള്ളുന്ന കനലാവണം നീ
പിടിച്ചാല്‍ തീണ്ടുന്ന വിഷമാവണം നീ
വാക്കാല്‍ എറിയുന്ന അമ്പാവണം നീ
പെണ്ണിന്‍ ധീരത കാട്ടണം നീയേ…..

ഒരുനൂറു ചിന്തകള്‍ വേണം
ചിന്തയിലെപ്പോഴും മുന്നില്‍ കുഞ്ഞേ.
ഒരു നൂറു കണ്ണുകള്‍ ചുറ്റിലും
എപ്പോഴും എപ്പോഴും വേണം കുഞ്ഞേ.