അദ്ധ്യാപകര്‍

Writers Blog

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ്

അറിവിന്റെ ജാലകം മെല്ലെ തുറന്ന്
അറിവിന്‍ കിരണങ്ങള്‍ പകര്‍ന്നീടുന്നൊരു
അലിവിന്‍ കേതാരം അദ്ധ്യാപകര്‍.

അക്ഷര മാലകള്‍ കോര്‍ത്തിണക്കീ
നിറമുള്ള വചനങ്ങളായ് മാറ്റിടുന്നു…
ജീവനില്ലാത്തൊരു പുസ്തകത്താളുകള്‍ ജീവനുള്ളതാക്കി മാറ്റിടുന്നൂ…

ശരിയും തെറ്റും തിരിച്ചറിഞ്ഞീടുവാന്‍
കഥകളേറെ മെനഞ്ഞീടുന്നു..
കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ജീവിതം
ശോഭയായ് മാറ്റിടുന്നൂ…

ഉള്ളിലെ കഴിവിനെ പുറത്തെടുക്കാനായ്
ഉള്ളം തുറന്നു വഴി കാട്ടിയാകും..
സങ്കടം സന്തോഷം, അറിഞ്ഞിടുവാനായി
കാതോര്‍ത്തു ചാരെ ചേര്‍ത്തു നിര്‍ത്തും..

നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു
ഉയരെ പറക്കുവാന്‍ ആശ നല്‍കീ…
എന്‍ ഗുരുനാഥരേ നിങ്ങളെന്നും മായാത്ത ശോഭയായ് ജ്വലിച്ചീടട്ടെ….

(സ്‌നേഹം നിറഞ്ഞ എല്ലാ അദ്ധ്യാപകര്‍ക്കും വേണ്ടി ഇത് സമര്‍പ്പിക്കുന്നു)