കോഴിക്കോട് വീണ്ടും നിപ സ്ഥിതീകരിച്ചു പന്ത്രണ്ടു വയസ്സുകാരൻ മരിച്ചു; അതീവ ജാഗ്രത നിർദേശം

Breaking Health Keralam News

കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. കുട്ടിയുടെ മൂന്നു സാമ്പിളുകളും പോസിറ്റീവ് ആയതോടെയാണ് നിപ വീണ്ടും സ്ഥിതീകരിച്ചു കാര്യം ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തര കര്‍മപദ്ധതികൽ തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.

നിപ സ്ഥിതീകരിച്ച കുട്ടിയുടെ വീടിനു മൂന്ന് കിലോമീറ്റർ ചുറ്റുമുള്ള എല്ലാ വഴികളിലെയും വാഹന ഗതാഗതം പോലീസിന്റെ നിയന്ത്രണത്തിലാണ്. ചാത്തമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡ് ആയ പഴൂർ പൂർണമായും അടച്ചു. അടുത്തുള്ള കൂളിമാട്, നായർക്കുഴി, പുതിയടം തുടങ്ങിയ വാർഡുകളും ഭാഗികമായി അടച്ചിട്ടുണ്ട്. പനി,ഛർദി തുടങ്ങിയ ലക്ഷണമുള്ളവരോട് ആരോഗ്യ വകുപ്പിനെ അറിയിക്കാനും നിർദേശമുണ്ട്. അയൽജില്ലകളായ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേരടക്കം പതിനേഴു ആളുകളാണ് ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. മരിച്ച കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കുന്നതടക്കമുള്ള തയ്യാറെടുപ്പുകൾ കോഴിക്കോട് സൗത്ത് ബീച്ചിന് അടുത്തുള്ള കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ തുടങ്ങിയിട്ടുണ്ട്. ഇതിനു നൂറ് മീറ്റർ ചുറ്റളവിലേക്ക് ആരെയും കടക്കാൻ അനുവദിക്കുകയില്ല. വീണ്ടും കേരളത്തിൽ നിപ സ്ഥിതീകരിച്ച സാഹചര്യത്തിൽ സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീം കോഴിക്കോട്ടേക്ക് വരുന്നുണ്ട്. രോഗം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.