മലപ്പുറം അഗ്നിരക്ഷാ സേനക്ക് ഇനി പെൺകരുത്തും

മലപ്പുറം:മലപ്പുറം അഗ്നി രക്ഷാ നിലയത്തിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബാച്ചിലെ അഞ്ചു വനിത അഗ്നി രക്ഷാസേന അംഗങ്ങൾ നിയമിതരായി.സംസ്ഥാനത്തെ എല്ലാ ജില്ലാ അഗ്നി രക്ഷാ നിലയത്തിനു കീഴിലും വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ജോലിയിൽ പ്രവേശിച്ചു.വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് അക്കാഡമിയിൽആറു മാസത്തെ ഫയർ ഫൈറ്റിങ്,സ്‌ക്യൂബ ഡൈവിംഗ്,നീന്തൽ,റോപ്പ് റെസ്ക്യൂ, മൗണ്ടൈനീയറിങ് തുടങ്ങിയ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ നിലമ്പൂർ സ്വദേശിനി എസ് അനു,അരീക്കോട് സ്വദേശിനി എം അനുശ്രീ,മൂന്നിയൂർ സ്വദേശിനി പി […]

Continue Reading

ജംഇയ്യത്തുല്‍ മുദര്‍രിസീന്‍സംസ്ഥാന ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു69.21 % വിജയം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ നടത്തിയ ദര്‍സ് വാര്‍ഷിക പൊതു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇബ്തിദാഇയ്യ, മുതവസ്സിത, ആലിയ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പൊതുപരീക്ഷ നടന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 4928 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 3411 (69.21 ശതമാനം) പേര്‍ വിജയം കരസ്ഥമാക്കി. ആകെ വിജയിച്ചവരില്‍ 23 പേര്‍ ടോപ് പ്ലസും, 247 പേര്‍ ഡിസ്റ്റിംഗ്ഷനും, 600 പേര്‍ ഫസ്റ്റ് ക്ലാസും, […]

Continue Reading

10 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ

മഞ്ചേരി : മഞ്ചേരി കേന്ദ്രീകരിച്ച് വിൽപ്പനക്ക് എത്തിച്ച എം ഡി എം എ യുമായി രണ്ടു പേർ പിടിയിലായി. മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മടത്തിൽ ഹാഷിം (25), കോട്ടക്കൽ പുത്തൂർ അരിച്ചോൾ സ്വദേശി പതിയിൽ മുഹമ്മദ് മുബഷീർ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 30,000 രൂപയോളം വിലവരുന്ന 10.35 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെ മേലാക്കത്തു വച്ചാണ് ഇവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് ലഹരി മരുന്ന് കടത്തുന്ന […]

Continue Reading

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ചമലപ്പുറം സ്വലാത്ത് നഗറില്‍

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്‌റ് പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ഈ രാത്രിയില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിത്.മഅ്ദിന്‍ കാമ്പസില്‍ […]

Continue Reading

ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ആത്മീയ സംഗമം നടത്തി

മലപ്പുറം: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍.ബദ്ര്‍ മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കി. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പ്രതിരോധ സമരമായിരുന്നു ബദ്‌റെന്നും പലപ്പോഴും നിലനില്‍പ്പിനായുള്ള സമരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്‌ലാമിന്റെ സമാധാന മുഖത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ടെന്നും യുദ്ധത്തടവുകാരോട് പ്രവാചകര്‍ കാണിച്ച മാനവികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ബദ്‌റെന്നും അദ്ദേഹം പറഞ്ഞു.ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തി. ബദ്ര്‍ […]

Continue Reading

മത വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

മലപ്പുറം: കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് 5,7,10 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഫുൾ എ -പ്ലസ് നേടി വിജയിപ്പിച്ചത് എടക്കര റെയ്ഞ്ച് തുടുമുട്ടി ഹയാത്തുൽ ഇസ്‌ലാം മദ്രസയാണ്. തൊട്ടു പിറകിൽ നാദാപുരം റെയ്ഞ്ച് സബീലുൽ ഹിദായ മദ്രസയും തിരുന്നാവായ താഴത്തറ മദ്രസയും.ഏഴാം തരത്തിൽ 98 ഉം അഞ്ചാം തരത്തിൽ 97 ശതമാനവുമാണ് വിജയം.പരീക്ഷ ബോർഡ് ചെയർമാൻ എ. […]

Continue Reading

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം ഒരുമിക്കും

മലപ്പുറം: ഈ കാലഘട്ടത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് മതനിരപേക്ഷതയാണ്, അതിന് ബദലാവുകയാണ് കേരളം. മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്നത് പ്രായോഗികതയല്ല, അതും മത നിരപേക്ഷതയെ ഉയർത്തി കാണിക്കുന്ന ഭരണഘടനയുള്ള ഇന്ത്യയെ പോലെ ഒരു രാജ്യത്ത്. മലപ്പുറത്ത് വച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ പങ്കെടുത്താണ് വി വസീഫ് ഇന്ന് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാവിലെ 10 മണിക്ക് മലപ്പുറം മച്ചിങ്ങൽ ബൈപ്പാസ് ജംഗ്ഷനിൽ വച്ചാണ് പരിപാടിനടന്നത്. പ്രസ്തുത പരിപാടിയുടെ […]

Continue Reading

പി സി ജോർജിന്റെ വിവാദ പരാമർശത്തിനെതിരെ എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : ഇന്നലെ കോഴിക്കോട് നടന്ന ബിജെപിയുടെ ഇലക്ഷൻ പ്രചരണ യോഗത്തിൽ പിസി ജോർജ് നടത്തിയ വിവാദ പ്രസ്താവനക്കെതിരെ എം എസ്‌ എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. “മാഹിയിലെ സ്ത്രീകൾ വേശ്യകളായിരുന്നു” എന്ന പരാമർശത്തിന്മേലാണ് കേസെടുത്തത്. മാഹി എന്ന പ്രദേശത്തിനെയാകെ അപമാനിക്കുകയും, മാഹിയിലെ സ്ത്രീകളെ അവഹേളിക്കുകയും, നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത പിസി ജോർജിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.

Continue Reading

ഇഫ്താര്‍ വേദിയിലേക്ക് കാര്‍ ഇടിച്ചുകയറി;മഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

മഞ്ചേരി : മക്കയില്‍ ഇഫ്താര്‍ വേദിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മഞ്ചേരി സ്വദേശി മരിച്ചു. പുല്‍പറ്റ എടത്തില്‍ പള്ളിയാളി സ്രാമ്പിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (47) ആണ് മരിച്ചത്. മക്കയിലെ നവാരിയില്‍ പള്ളിക്ക് പുറത്തൊരുക്കിയ ഇഫ്താര്‍ വേദിയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. സഹ്‌റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് റോഡിന് സമീപം വ്യാഴാഴ്ച ഒരുക്കിയ ഇഫ്താറില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ മറ്റു കാറുകളില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു.മുഹമ്മദ് ബഷീര്‍ […]

Continue Reading

20 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ അറസ്റ്റിൽ

മലപ്പുറം : വിൽപ്പനക്കായി കൈവശം വെച്ച എം ഡി എം എ യുമായി രണ്ടു പേരെ മലപ്പുറം പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. പുത്തനത്താണി കല്ലിങ്ങൽ സ്വദേശി അത്തിക്കാപറമ്പിൽ മുഹമ്മദ് ഹാഷിം,(20) വണ്ടൂർ വെളളാമ്പുറം സ്വദേശി അയനികാടൻ റഷീദ്,(35) എന്നിവരെയാണ്സബ് ഇൻസ്പെക്ടർ എ.അനൂപിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 18.91 ഗ്രാം എം ഡി എം എ കണ്ടെടുത്തു.പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എംഡിഎംഎ, കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്‍റുമാരെകുറിച്ചും മലപ്പുറം ജില്ലാപോലീസ് […]

Continue Reading