സംസ്ഥാന ജൂനിയര്‍വനിത ഹോക്കി മലപ്പുറത്ത്നിരവധി ദേശീയ താരങ്ങളെത്തും.മലപ്പുറത്ത് പെണ്‍കുട്ടികളുടെ ഹോക്കി മാമാങ്കം

മലപ്പുറം: ജൂനിയര്‍ പെണ്‍കുട്ടികളുടെ സംസ്ഥാന തല ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച്ച് മുതല്‍ തുടക്കമാകും. 18നാണ് ഫൈനല്‍. മൂന്ന് ഗ്രൂപ്പുകളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഒമ്പത് ടീമുകളാണ് മത്സരിക്കുക. ദിവസവും നാലു മത്സരങ്ങള്‍ നടക്കും. രാവിലെ 6.45, 8.00, 3.00, 4.15 എന്നീ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ന് 6.45ന് ത്രിശൂര്‍ ആലപ്പുഴയെ നേരിടും. ആതിഥേയരായ മലപ്പുറത്തിന്റെ ആദ്യ മത്സരം മൂന്നുമണിക്ക് കോഴിക്കോടിനെതിരെയാണ്. ഗ്രൂപ്പ് സിയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരും […]

Continue Reading

ബംഗാളിലും ത്രിപുരയിലും സി.പി.എം കോണ്‍ഗ്രസിനൊപ്പം; പിണറായി ബി.ജെ.പിയെ സഹായിക്കുന്നു: എം.എം ഹസന്‍

തിരുവനന്തപുരം: ത്രിപുര മുന്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സര്‍ക്കാരും ബംഗാളിലെ പി.ബി അംഗം ബിമന്‍ബസുവും ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ പി.ബി അംഗമായ പിണറായി വിജയന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കെ.പി.സി.സി പ്രചരണ വിഭാഗത്തിന്റെ തെരുവുനാടകമായ ‘ഇന്ത്യ എന്റെ രാജ്യം’ നാടക യാത്ര ഉദ്ഘാടനം ചെയ്ത് […]

Continue Reading

കാൺമാനില്ല

മലപ്പുറം : മലപ്പുറം താമരക്കുഴി തൂക്കുപാലത്തിന് സമീപം താമസിക്കുന്നകടവനാടൻ ശങ്കരന്റെ മകൻ ശരതിനെകാൺമാനില്ല. 07/04/2024 ഞായറാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. രാത്രിയായിട്ടും തിരിച്ചെത്തിയിട്ടില്ല.മലപ്പുറം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക.9895125932Date 07/04/2024

Continue Reading

റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടിവിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍

മലപ്പുറം: റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ത്ഥനാ നഗരിയാണ് സ്വലാത്ത്നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം കൂടിയാണിത്.ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. പ്രഭാതം മുതല്‍ തന്നെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചക്ക് 1 മുതല്‍ നടന്ന അസ്മാഉല്‍ […]

Continue Reading

മലപ്പുറം അഗ്നിരക്ഷാ സേനക്ക് ഇനി പെൺകരുത്തും

മലപ്പുറം:മലപ്പുറം അഗ്നി രക്ഷാ നിലയത്തിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബാച്ചിലെ അഞ്ചു വനിത അഗ്നി രക്ഷാസേന അംഗങ്ങൾ നിയമിതരായി.സംസ്ഥാനത്തെ എല്ലാ ജില്ലാ അഗ്നി രക്ഷാ നിലയത്തിനു കീഴിലും വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ജോലിയിൽ പ്രവേശിച്ചു.വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് അക്കാഡമിയിൽആറു മാസത്തെ ഫയർ ഫൈറ്റിങ്,സ്‌ക്യൂബ ഡൈവിംഗ്,നീന്തൽ,റോപ്പ് റെസ്ക്യൂ, മൗണ്ടൈനീയറിങ് തുടങ്ങിയ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ നിലമ്പൂർ സ്വദേശിനി എസ് അനു,അരീക്കോട് സ്വദേശിനി എം അനുശ്രീ,മൂന്നിയൂർ സ്വദേശിനി പി […]

Continue Reading

ജംഇയ്യത്തുല്‍ മുദര്‍രിസീന്‍സംസ്ഥാന ദര്‍സ് വാര്‍ഷിക പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു69.21 % വിജയം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ നടത്തിയ ദര്‍സ് വാര്‍ഷിക പൊതു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇബ്തിദാഇയ്യ, മുതവസ്സിത, ആലിയ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പൊതുപരീക്ഷ നടന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 4928 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 3411 (69.21 ശതമാനം) പേര്‍ വിജയം കരസ്ഥമാക്കി. ആകെ വിജയിച്ചവരില്‍ 23 പേര്‍ ടോപ് പ്ലസും, 247 പേര്‍ ഡിസ്റ്റിംഗ്ഷനും, 600 പേര്‍ ഫസ്റ്റ് ക്ലാസും, […]

Continue Reading

10 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ

മഞ്ചേരി : മഞ്ചേരി കേന്ദ്രീകരിച്ച് വിൽപ്പനക്ക് എത്തിച്ച എം ഡി എം എ യുമായി രണ്ടു പേർ പിടിയിലായി. മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മടത്തിൽ ഹാഷിം (25), കോട്ടക്കൽ പുത്തൂർ അരിച്ചോൾ സ്വദേശി പതിയിൽ മുഹമ്മദ് മുബഷീർ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 30,000 രൂപയോളം വിലവരുന്ന 10.35 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെ മേലാക്കത്തു വച്ചാണ് ഇവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് ലഹരി മരുന്ന് കടത്തുന്ന […]

Continue Reading

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ചമലപ്പുറം സ്വലാത്ത് നഗറില്‍

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്‌റ് പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ഈ രാത്രിയില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിത്.മഅ്ദിന്‍ കാമ്പസില്‍ […]

Continue Reading

ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ആത്മീയ സംഗമം നടത്തി

മലപ്പുറം: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍.ബദ്ര്‍ മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കി. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പ്രതിരോധ സമരമായിരുന്നു ബദ്‌റെന്നും പലപ്പോഴും നിലനില്‍പ്പിനായുള്ള സമരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്‌ലാമിന്റെ സമാധാന മുഖത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ടെന്നും യുദ്ധത്തടവുകാരോട് പ്രവാചകര്‍ കാണിച്ച മാനവികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ബദ്‌റെന്നും അദ്ദേഹം പറഞ്ഞു.ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തി. ബദ്ര്‍ […]

Continue Reading

മത വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

മലപ്പുറം: കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് 5,7,10 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഫുൾ എ -പ്ലസ് നേടി വിജയിപ്പിച്ചത് എടക്കര റെയ്ഞ്ച് തുടുമുട്ടി ഹയാത്തുൽ ഇസ്‌ലാം മദ്രസയാണ്. തൊട്ടു പിറകിൽ നാദാപുരം റെയ്ഞ്ച് സബീലുൽ ഹിദായ മദ്രസയും തിരുന്നാവായ താഴത്തറ മദ്രസയും.ഏഴാം തരത്തിൽ 98 ഉം അഞ്ചാം തരത്തിൽ 97 ശതമാനവുമാണ് വിജയം.പരീക്ഷ ബോർഡ് ചെയർമാൻ എ. […]

Continue Reading