13കാരന് മാനഹാനി : യുവാവ് അറസ്റ്റില്‍

മഞ്ചേരി: 13കാരന് മാനഹാനി വരുത്തിയെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കാവനൂര്‍ സ്വദേശി തര്‍വക്കോടന്‍ സഫ് വാന്‍ അലിയെയാണ് (21) മഞ്ചേരി എസ്.ഐ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11.30നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥിയെ തൃപ്പനച്ചി സ്‌കൂള്‍ പടിയില്‍ ഇറക്കിതരാം എന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൊണ്ടുപോയി മാനഹാനി വരുത്തിയെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

പോക്‌സോ : മദ്രസ അധ്യാപകന് ഒമ്പതു വര്‍ഷം കഠിന തടവ്

മഞ്ചേരി : എട്ടുവയസ്സുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകനെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക് അതിവേഗ കോടതി ഒമ്പതു വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂര്‍ ചെങ്കുണ്ടന്‍ മുഹമ്മദ് ഷാ എന്ന ഷാഫി മുന്ന (37) നെയാണ് ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്. 2018ലാണ് കേസിന്നാസ്പദമായ സംഭവം. മാപ്പിളപ്പാട്ട് പരിശീലകന്‍ കൂടിയായ പ്രതി കുട്ടിയെ പാട്ട് പഠിപ്പിക്കാനായി മേല്‍ക്കുളമ്പ് ജുമാമസ്ജിദിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കൊളത്തൂര്‍ പൊലീസ് […]

Continue Reading

കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ പോത്തുകല്ലില്‍ നാല് പേര്‍ അറസ്റ്റില്‍

എടക്കര: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ കോണ്‍ഗ്രസ് നേതാവടക്കം നാല് പേരെ വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പനങ്കയം പാതാര്‍ വിരുപ്പുകണ്ടത്തില്‍ ബാലകൃഷ്ണന്‍ (63), പാതാര്‍ എടക്കുളങ്ങര മുരളീധരന്‍(49), കൊട്ടുപാറ പത്തൂരാന്‍ മുനീര്‍(37), പാതാര്‍ കണ്ടമംഗലത്ത് ഷിജു(35) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞ എട്ടാം തീയതി പോത്തുകല്‍ ഭൂദാനം ഇരൂള്‍കുന്ന് വനമേഖലയില്‍ നിന്നും കാട്ടുപോത്തിനെ വേട്ടയാടിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ […]

Continue Reading

അതിഥി തൊഴിലാളിയുടെ കൊലപാതകം : പ്രതികള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

മഞ്ചേരി : മഞ്ചേരിയില്‍ അതിഥി തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബെതുല്‍ സ്വദേശി അനില്‍ കസ്‌ദേകര്‍ (34), മധ്യപ്രദേശ് അമരാവതി സ്വദേശി ഗോലു തമിദില്‍ക്കര്‍ (25) എന്നിവരെയാണ് ഡി വൈ എസ് പി ബെന്നി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷിന്റെ നേതൃത്വത്തിലുള്ള മഞ്ചേരി പോലീസും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മധ്യപ്രദേശ് ബാന്‍സ്‌ദേഹി ബേല്‍ക്കുണ്ട് […]

Continue Reading

അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി മഞ്ചേരി പോലീസ്

മഞ്ചേരി : മധ്യപ്രദേശ് സ്വദേശി റാം ശങ്കർ ബുസുംക്കറിനെ 18/2/24 ഞായറാഴ്ച അർദ്ധ രാത്രിയിൽ വെട്ടുകല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മധ്യപ്രദേശ് ബെതുൽ സ്വദേശി അനിൽ കസ്ദേകർ (34), മധ്യപ്രദേശ് അമരാവതി സ്വേദേശി ഗോലു തമിദിൽക്കർ (25) എന്നിവരെയാണ്‌ ടി വൈ എസ് പി ബെന്നി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘംവും മഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ എം ബിനീഷിന്റെ നേതൃത്വത്തിലുള്ള മഞ്ചേരി പോലീസും ചേർന്ന് ഇന്നലെ രാത്രി മഞ്ചേരിയിലൽ വെച്ച് അറസ്റ് ചെയ്തത്. പ്രതി ഗോലുവിന്റെയും […]

Continue Reading

ഇന്‍സ്റ്റാഗ്രാമിലൂടെ സുന്ദരികളെ വശീകരിക്കും. നിഷാല്‍ വലയിലാക്കിയത് നിരവധിപേരെ..

മലപ്പുറം: പതിഞ്ഞ സംസാരവും സുന്ദരമായ ഫോട്ടോകളും പോസ്റ്റ് ചെയത് ഇന്‍സ്റ്റഗ്രാമില്‍വരും. ഇത് തിരുര്‍ സ്വദേശിയായ കറുകപ്പ പറമ്പില്‍ മുഹമ്മദ് നിഷാല്‍.പെണ്‍കുട്ടികളെയും ഭര്‍തൃമതിയായ സ്ത്രീകളെയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശിയായ കറുകപ്പ പറമ്പില്‍ മുഹമ്മദ് നിഷാലാണ് പിടിയിലായത്. നിലമ്പൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ പരിചയപ്പെട്ട് പെണ്‍കുട്ടികളെ വശീകരിച്ച് പാട്ടിലാക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ ഹോബിയെന്നാണ് പരാതി.നിലമ്പൂര്‍ സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് […]

Continue Reading

വീട് കുത്തി പൊളിച്ച് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ

നിലമ്പൂർ: ചന്തക്കുന്ന് ഫാത്തിമഗിരി റോഡിൽ മൂന്നാക്കൽ ജമീലയും കുടുംബവും താമസിക്കുന്ന വീടിൻ്റെ മുൻവശം വാതിൽ തകർത്ത് അകത്തു കയറി കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. നിരവധി കളവുകേസ്സുകളിൽ പ്രതിയായ മേട്ടുപ്പാളയം ആലം കൊമ്പ് സ്വദേശി നൊട്ടരാജനെയാണ് (59) സി ഐ എ.എൻ ഷാജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ആഗസ്ത് 15ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം കവർച്ച നടത്തിയത്. ഗൃഹനാഥയും കുടുംബവും നാരോക്കാവിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. വീട്ടിൽ ആളില്ല […]

Continue Reading

കൂട്ടിലങ്ങാടിയിലെ ടിപ്പര്‍ ലോറി മോഷണം;രണ്ടു പേര്‍ കൂടി മലപ്പുറം പോലീസിന്റെ പിടിയില്‍

മലപ്പുറം: കൂട്ടിലങ്ങാടി പാറടി റോഡില്‍ നിന്നും കഴിഞ്ഞ മാസം 20 നു ടിപ്പര്‍ ലോറി മോഷണം പോയ സംഭവത്തിന് രണ്ടുപേരെ കൂടി മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസും മലപ്പുറം ഡാന്‍സഫ് ടീമും ചേര്‍ന്ന് പിടികൂടി അറസ്റ്റ് ചെയ്തത് . ഇതോടെ ഈ കേസില്‍ നാല് പേര്‍ പിടിയിലായി . നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊളത്തൂര്‍ കുറുവമ്പലത്ത് വാടകക്ക് താമസിച്ച് വരുന്ന തിരുവനന്തപുരം കൊടുങ്ങാനൂര്‍ സ്വദേശി സജീര്‍ ഭവന്‍ വീട്ടില്‍ സജീര്‍ […]

Continue Reading

ടിപ്പർ ലോറി മോഷണം രണ്ടു പേർ മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കൂട്ടിലങ്ങാടിയിൽ നിന്നും കഴിഞ്ഞ മാസം 20 നു ടിപ്പർ ലോറി മോഷണം പോയ സംഭവത്തിന്‌ രണ്ടുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കുറിച്ച് മലപ്പുറം ജില്ല പോലീസ് മേധാവി എസ്.ശശിധരൻ ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും ഡാൻസഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കൊളത്തൂർ മുണ്ടുമ്മൽ വീട്ടിൽ സക്കീർ ഹുസൈൻ […]

Continue Reading

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് ഏഴു വര്‍ഷം കഠിന തടവ്

മഞ്ചേരി : ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴു വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി ശങ്കര്‍ കോവില്‍ തേവര്‍കുളം തിരുവള്ളൂര്‍തെരുവ് മഹേഷ് (36) നെയാണ് ജഡ്ജ് എം തുഷാര്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണം. 2014 ആഗസ്റ്റ് 18നാണ് കേസിന്നാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യ തിരികെ വരാത്തതിലുള്ള വിരോധം മൂലം ആനക്കയം ചെക്ക് […]

Continue Reading