അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിലെ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി മഞ്ചേരി പോലീസ്

Breaking Crime Keralam News

മഞ്ചേരി : മധ്യപ്രദേശ് സ്വദേശി റാം ശങ്കർ ബുസുംക്കറിനെ 18/2/24 ഞായറാഴ്ച അർദ്ധ രാത്രിയിൽ വെട്ടുകല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മധ്യപ്രദേശ് ബെതുൽ സ്വദേശി അനിൽ കസ്ദേകർ (34), മധ്യപ്രദേശ് അമരാവതി സ്വേദേശി ഗോലു തമിദിൽക്കർ (25) എന്നിവരെയാണ്‌ ടി വൈ എസ് പി ബെന്നി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘംവും മഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ എം ബിനീഷിന്റെ നേതൃത്വത്തിലുള്ള മഞ്ചേരി പോലീസും ചേർന്ന് ഇന്നലെ രാത്രി മഞ്ചേരിയിലൽ വെച്ച് അറസ്റ് ചെയ്തത്.

പ്രതി ഗോലുവിന്റെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ മുൻപ് മരണപെട്ട റാം ശങ്കർ തട്ടിയെടുത്തിരുന്നു . തുടർന്ന് ഞായറാഴ്ച്ച രാത്രി മഞ്ചേരി ടൗണിൽ നിലമ്പൂർ റോഡിൽ വെച്ച് റാം ശങ്കറിനെ അനിലും ഗോലുവും കാണുകയും അവിടെ നിന്ന് ശങ്കറിനെ മഞ്ചേരി കുത്തുകൽ റോഡിലേക്ക് കൂട്ടിക്കൊണ്ടുവരുകയും അവിടെ വെച്ച് മൊബൈൽ ഫോൺ തിരിച്ചു ചോദിക്കുകയും തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് താണിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന റാം ശങ്കറിനെ അനിലും ഗോലും ചേർന്ന് അടിച്ചു വീഴ്ത്തുകയും നിലത്തുവീണ ശങ്കരിന്റെ നെഞ്ചിലേക്ക് പരിസരത്തുണ്ടായിരുന്ന വെട്ടുകല്ല് എടുത്ത് ആദ്യം ഗോലു നെഞ്ചിലേക്ക് ഇടുകയും തുടർന്ന് അനിൽ രണ്ടു തവണ വെട്ടുകല്ലുകൊണ്ട് ശങ്കരിന്റെ തല ഇടിച്ചു തകർത്ത് അവിടെ നിന്ന് രക്ഷപെട്ടുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ പരിസരവാസികൾ റാം ശങ്കർ മരണപ്പെട്ടു കിടക്കുന്നതായി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് , സ്ഥലത്തു എത്തിയ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് മനസ്സിലാവുകയും
തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി S ശശിധരൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം
ടി വൈ എസ് പി ബെന്നി, എ എസ് പി കിരൺ പി ബി ഐ പി എസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചും ശാസ്ത്രിയമായിനടത്തിയ അന്വേഷണത്തിലുമാണ് നാട്ടുകാരെ ഭയാശങ്കയിൽ ആക്കിയ നിഷ്ഠൂര കൊലപാതകത്തിലെ പ്രതികളെ മധ്യപ്രദേശിലേക്ക് രക്ഷപ്പെടാൻ ശ്രെമിക്കുന്നതിനു തൊട്ടു മുൻപ് മണിക്കൂറുകൾക്കകം തന്നെ മഞ്ചേരി പോലീസിന്റെ വലയിലാക്കിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ ഐ പി എസ് ന്റെ നിർദ്ദേശാനുസരണം ടി വൈ എസ് പി ബെന്നി, എ എസ് പി കിരൺ പി ബി ഐ പി എസ്,മഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനീഷ് കെ എം , എസ് ഐ മാരായ ബഷീർ കെ , സജീവ്, എ എസ് ഐ മാരായ ഗിരീഷ്, ഗിരീഷ് കുമാർ, എസ് സി പി ഒ മാരായ അനീഷ് ചാക്കോ, തൗഫീഖ് മുബാറക്,
പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ് ഐ പ്രമോദ്, എസ് സി പി ഒ മാരായ ദിനേഷ് ഐ കെ , മുഹമ്മദ്‌ സലീം പി , ജസീർ കെ കെ , അനീഷ്. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.